ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് കൈവശം ഉള്ളവര്‍ക്ക് വിദേശരാജ്യങ്ങളിലും യാത്ര ചെയ്യാം. എല്ലാ രാജ്യങ്ങളിലും അനുമതിയില്ലെങ്കിലും ചില രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനമോടിക്കാം. വാടകയ്ക്ക് കാറും ടുവീലറുമെല്ലാം എടുത്ത്, സഞ്ചാരികള്‍ക്ക് ഇവിടങ്ങളില്‍ കറങ്ങാം, കാഴ്ചകള്‍ കാണാം. അങ്ങനെയുള്ള രാജ്യങ്ങളെക്കുറിച്ച് അറിയാം. യുഎസ്എ- ഒരു വർഷം , യുകെ- 12 മാസം വരെ, കാനഡ- മൂന്ന് മാസം വരെ, സ്വിറ്റ്സര്‍ലാന്‍ഡ്- ഒരു വർഷം വരെ, സ്വീഡന്‍- ഒരു വർഷം വരെ, ഫിന്‍ലാന്‍ഡ്- 6 മാസം മുതൽ 1 വർഷം വരെ, ജര്‍മനി- ആറ് മാസത്തേക്ക് മാത്രമേ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ ജർമനി അനുവദിക്കുന്നുള്ളൂ, സ്പെയിന്‍- ആറ് മാസം വരെ, സിംഗപ്പൂര്‍- 12 മാസം വരെ, മലേഷ്യ- തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മലേഷ്യയിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് സാധുതയുണ്ട്, ഹോങ്കോങ്- ഒരു വർഷത്തേക്ക്, ഭൂട്ടാന്‍, ഓസ്ട്രേലിയ- മൂന്ന് മാസം വരെ, ന്യൂസിലാന്‍ഡ്- ഒരു വർഷത്തേക്ക്, ദക്ഷിണാഫ്രിക്ക- 12 മാസം വരെ എന്നീ കാലയളവിലേക്ക് ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് വണ്ടിയോടിക്കാന്‍ അനുമതിയുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
