കുവൈത്തിലെ താമസ നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ഒരു വർഷം തടവ്. 2018 മുതൽ ഇയാൾ താമസ നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ സിവിൽ ഐഡി കാർഡുകൾ ഉൾപ്പെടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. ഒറിജിനൽ ഫോട്ടോകൾ മാറ്റി സ്വന്തം ഫോട്ടോകൾ പതിപ്പിച്ച നിലയിലായിരുന്നു അവ.അറസ്റ്റ് ചെയ്യുമ്പോൾ വ്യാജ കരാറുകളും ഇയാളുടെ പക്കലുണ്ടായിരുന്നു. തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒരു പൗരന് 1,850 ദിനാർ ഇയാൾ നൽകാനുണ്ടെന്നും ആരോപണവുമുണ്ട്. കൂടാതെ, രാജ്യത്തെ അനധികൃത താമസവുമായി ബന്ധപ്പെട്ട കൂടുതൽ നിയമലംഘനങ്ങൾക്ക് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റും ഇയാളെ തിരയുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx