കുവൈറ്റിൽ ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ. നെഞ്ചുരോഗ ആശുപത്രിയിലെ മെഡിക്കൽ സംഘംമാണ് കുട്ടിയെ രക്ഷിച്ചത്. ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനും കുട്ടിയുടെ അവസ്ഥ സ്ഥിരപ്പെടുത്തുന്നതിനും ഈ സാങ്കേതിക വിദ്യ സഹായിച്ചു. വിദഗ്ധ പരിചരണത്തിന് ശേഷം കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
പെൺകുട്ടിക്ക് ഹൃദയപേശികളുടെ കഠിനമായ വീക്കവും വെൻട്രിക്കുലാർ ടാക്കിക്കാർഡിയയും ഉണ്ടായിരുന്നുവെന്ന് നെഞ്ചുരോഗ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റും തീവ്രപരിചരണ വിദഗ്ധനുമായ ഡോ. അബ്ദുൾ അസീസ് അൽ അസിമി പറഞ്ഞു. ഇത് ഹൃദയമിടിപ്പിന്റെ താളത്തിലെ ഒരു തകരാറാണ്. ഇത് വേഗത്തിലും ക്രമരഹിതവുമായ ഹൃദയമിടിപ്പുകൾക്ക് കാരണമാകുന്നു. മെഡിക്കൽ ടീമുകളുടെ പ്രതികരണത്തിന്റെ വേഗതയും നൂതനമായ വിഎ ഇസിഎംഒ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഡിയോപൾമോണറി റിസസിറ്റേഷൻ ഉടനടി ആരംഭിച്ചതിനാൽ ജീവൻ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx