കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ഏറ്റവും കൂടുതൽ ഈ രാജ്യത്തുള്ളവർ

കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ഏറ്റവും അധികം പേർ ഈജിപ്തുകാർ. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 6527 ഈജിപ്ഷ്യൻ അധ്യാപകരാണ് രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സ്ഥിതി വിവര കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈജിപ്തുകാർക്ക് തൊട്ടു പിന്നിൽ ഇന്ത്യൻ അധ്യാപകരാണ് രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത്.സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 1934 ഇന്ത്യൻ അധ്യാപകർ സ്വകാര്യ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിൽ 4,474 പുരുഷന്മാരും 9,912 സ്ത്രീകളും ഉൾപ്പെടെ ആകെ 14,668 അധ്യാപകർ ജോലി ചെയ്യുന്നതായും സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു.സ്വകാര്യ വിദ്യാലയങ്ങളിൽ 241 പുരുഷന്മാരും 41 സ്ത്രീകളും ഉൾപ്പെടെ ആകെ 282കുവൈത്തി അധ്യാപകരാണ് ജോലി ചെയ്യുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version