കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഹലാ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തി. പടക്കങ്ങളുടെയും ഡ്രോണുകളുടെയും മിന്നുന്ന പ്രദർശനങ്ങൾ കാണാൻ നിരവധി പേരാണ് എത്തിയത്. അൽ ഷഹീദ് പാർക്കിലാണ് പരിപാടി നടന്നത്.ദേശീയ പതാകയുടെ നിറങ്ങളാൽ ആകാശത്തെ അലങ്കരിച്ച കരിമരുന്ന് പ്രകടനങ്ങളും ചടങ്ങിൽ ഉൾപ്പെടുത്തിയിയിരുന്നു. ആഘോഷ ചടങ്ങുകൾക്ക് സാക്ഷിയാകാൻ വമ്പൻ ജനാവലിയാണ് പാർക്കിൽ എത്തിയിരുന്നത്.അതേസമയം കുവൈത്തിലെ കൊടുംതണുപ്പ് അവഗണിച്ച് പ്രതികൂല കാലാവസ്ഥയിലും പൗരന്മാരും താമസക്കാരുമായി വലിയ ജനക്കൂട്ടം കൊണ്ട് റോഡുകള്‍ പോലും തിങ്ങിനിറഞ്ഞിരുന്നു. കുവൈത്തിലെ ഓരോ പൗരനും തന്റെ മാതൃരാജ്യത്തോടും പ്രവാസികള്‍ക്ക് അന്നം തരുന്ന നാടിനോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നതായിരുന്നു ആഘോഷങ്ങളിലെ ജനപങ്കാളിത്തം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx