കുവൈറ്റിലെ നാഷനൽ ബാങ്കിൽ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി പരാതി. സന്ദേശത്തിൽ റിവാർഡ് ലഭിച്ചിട്ടുണ്ടെന്നും വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നുമാണ് അറിയിക്കുന്നത്. എസ്.എം.എസ് ആയും ഇ -മെയിൽ ആയും വെബ്സൈറ്റ് പരസ്യങ്ങളായും തട്ടിപ്പ് സന്ദേശം പ്രചരിക്കുന്നു. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയ പലർക്കും അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതായി റിപ്പോർട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽ നിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7