വഴിയാത്രക്കാരെ മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ വഴിയാത്രക്കാരെ മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ. ഗാർഡായി ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. ഇയാളെ അൽ-സുബിയ പോലീസ് ആണ് പിടികൂടിയത്. സ്വയം നിയന്ത്രണം വിട്ട് കൊല്ലുമെന്ന് ഭീഷണിയും മുഴക്കുകയായിരുന്നു. ഗുരുതരമായ കുറ്റം ചെയ്ത പ്രവാസിക്ക് നാടുകടത്തൽ നേരിടേണ്ടി വന്നേക്കാം. വടിവാളും കത്തിയുമായി അജ്ഞാതനായ ഒരാൾ സുബിയ മേഖലയിൽ വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതായി അധികൃതർക്ക് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ എത്തി ചാലറ്റിനുള്ളിൽ പ്രതിയെ കണ്ടെത്തി. 1998 ൽ ജനിച്ച പ്രവാസിയാണെന്നും മദ്യലഹരിയിലായിരുന്നുവെന്നും സ്വയം വെളിപ്പെടുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top