കുവൈറ്റിൽ വാഹനാപകടത്തിൽ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥി മരിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മെഹ്ദി ഹസനാണ് ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പത്താം ക്ലാസിലെ ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ബംഗ്ലാദേശ് പൗരനായ മെഹ്ദി ഹസൻ ശനിയാഴ്ച വൈകുന്നേരം അവന്യൂസ് മാളിന് സമീപം കാർ ഇടിച്ചാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനാൽ രക്ഷിതാക്കൾ തിരച്ചിൽ നടത്തുകയായിരുന്നു. കാർ ഡ്രൈവർ തന്നെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു, അവിടെവച്ച് കുട്ടി മരണത്തിന് കീഴടങ്ങി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7