
എസി തകരാർ; ഉച്ചയ്ക്ക് 3 മണിക്ക് പോകേണ്ട വിമാനം, യാത്രക്കാരെല്ലാം കയറി; 8 മണിക്കൂറിന് ശേഷം റദ്ദാക്കി, വലഞ്ഞു യാത്രക്കാർ
എസി തകരാറായതിനെ തുടർന്ന് 3 മണിക്ക് പോകേണ്ട വിമാനം, യാത്രക്കാരെല്ലാം കയറിയതിന് ശേഷം 8 മണിക്കൂറിന് ശേഷം റദ്ദാക്കി. ഒമാന്‍ എയര്‍ വിമാനമാണ് പിന്നീട് റദ്ദാക്കിയത്. ഹൈദരാബാദില്‍ നിന്ന് മസ്കറ്റിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. എട്ട് മണിക്കൂര്‍ വൈകിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയതെന്ന് ഏവിയേഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ എയര്‍ലൈന്‍സിന്‍റെ ഡബ്ല്യുവൈ232 വിമാനമാണ് റദ്ദാക്കിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാല്‍ യാത്രക്കാരെ കയറ്റി കഴിഞ്ഞപ്പോൾ വിമാനത്തിന്‍റെ എയര്‍ കണ്ടീഷനിങ് തകരാറിലായി. മൂന്ന്, നാല് മണിക്കൂറോളം വിമാനത്തിലിരുന്ന യാത്രക്കാരില്‍ പലര്‍ക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. എന്നാല്‍ തകരാര്‍ പരിഹരിക്കാനാകാതെ വന്നതോടെ രാത്രി 10 മണിക്ക് വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. എട്ട് മണിക്കൂറോളം വൈകിയാണ് റദ്ദാക്കിയത്. എന്നാൽ സംഭവത്തില്‍ ഒമാൻ എയര്‍ അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ
Comments (0)