കുവൈത്തിന്റെ വിപണികളിൽ ലഭ്യമായ കൊക്കക്കോള ഉൽപ്പന്നങ്ങൾ ഉപയോഗത്തിന് യോഗ്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നൂട്രീഷൻ അറിയിച്ചു. ഉയർന്ന ക്ലോറേറ്റ് അളവ് കാരണം ചില യൂറോപ്യൻ രാജ്യങ്ങൾ അവരുടെ വിപണിയിൽ നിന്നും കൊക്കക്കോള ഉൽപ്പന്നങ്ങൾ പിൻവലിച്ചിരുന്നു. ക്ലോറേറ്റ് അടങ്ങിയ കൊക്കക്കോള ഉൽപ്പന്നങ്ങൾ കുവൈത്ത് വിപണിയിലെത്തിയിട്ടില്ലെന്നും രാജ്യത്തെ വിപണികളിൽ ലഭ്യമായതൊക്കെ പ്രാദേശികമായി നിർമിച്ചതാണെന്നും അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ