കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തി, ചികിത്സിക്കാതെ റീല്‍സ് കണ്ടിരുന്ന് ഡോക്ടര്‍, 60കാരിയ്ക്ക് ദാരുണാന്ത്യം

കടുത്ത നെഞ്ചുവേദനയുമായെത്തിയ സ്ത്രീ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലെ മഹാരാജ തേജ് സിങ് ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് കടുത്ത അനാസ്ഥയുണ്ടായത്. സ്ത്രീയെ ചികിത്സിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്നാണ് 60കാരിയായ പ്രവേഷ്കുമാരി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഡ്യൂട്ടി ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവന്നു. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്നാണ് മകന്‍ ഗുരുശരണ്‍ സിങുമായി പ്രവേഷ്കുമാരി ആശുപത്രിയില്‍ എത്തിയത്. ആദര്‍ശ് സെങ്കര്‍ എന്ന ഡോക്ടറായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. അമ്മയ്ക്ക് വയ്യെന്നും ഗുരുതരാവസ്ഥയാണെന്നും അറിയിച്ചെങ്കിലും ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും റീല്‍സ് കണ്ടിരിക്കുകയായിരുന്നെന്നും ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും ഡോക്ടര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും മകന്‍ ഗുരുശരണ്‍ പരാതിയില്‍ പറയുന്നു. അമ്മയുടെ നില വഷളായതോടെ ഗുരുശരണ്‍ ബഹളം വയ്ക്കാന്‍ തുടങ്ങുകയും ഇതോടെ രോഗിയെ നോക്കാന്‍ ഡോക്ടര്‍ നഴ്സിനോട് നിര്‍ദേശിക്കുകയും ചെയ്തു. ബഹളം രൂക്ഷമായതോടെ സീറ്റില്‍നിന്ന് എഴുന്നേറ്റുവന്ന ഡോക്ടര്‍ തന്നെ തല്ലിയെന്നും ഇതിനിടെ അമ്മ ചികിത്സ കിട്ടാതെ മരിച്ചെന്നും ഗുരുശരണ്‍ പറഞ്ഞു. രോഗി മരിച്ചതോടെ ആശുപത്രിയില്‍ വന്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. വന്‍ പോലീസ് സന്നാഹം ആശുപത്രി വളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യപ്രകാരം ദൃശ്യങ്ങളെടുത്തതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Related Posts

Leave a Reply

Your email address will not be published. Required fields are marked *