കുവൈത്തിൽ 11 സർക്കാർ വകുപ്പുകൾ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് നിർത്തുന്നു. ഓഡിറ്റ് ബ്യൂറോ, നാഷനൽ അസംബ്ലി ജനറൽ സെക്രട്ടേറിയറ്റ്, സെൻട്രൽ ബാങ്ക്, കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ ഏജൻസി, കാപിറ്റൽ മാർക്കറ്റ് അതോറിറ്റി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി, കുവൈത്ത് പോർട്സ് അതോറിറ്റി, കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ്, കുവൈത്ത് ന്യൂസ് ഏജൻസി, ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റ് എന്നിവയാണ് ആരോഗ്യ ഇൻഷുറൻസ് നിർത്തുന്നത്.
സർക്കാറിന്റെ ചെലവ് ചുരുക്കൽ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ചില സർക്കാർ വകുപ്പുകൾ സ്വന്തം നിലക്ക് ജീവനക്കാർക്കും കുടുംബത്തിനും ഇൻഷുറൻസ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇതിന്റെ ചെലവ് പരിധി വിട്ടതോടെയാണ് ധനമന്ത്രാലയം കർശന നടപടികളിലേക്ക് കടന്നത്.
ആരോഗ്യ മന്ത്രാലയം സൗജന്യ നിരക്കിൽ ചികിത്സ നൽകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇൻഷുറൻസ് ചെലവ് ചുരുക്കുന്നത്. ഇൻഷുറൻസ് ആനുകൂല്യം നിർത്തുന്ന വകുപ്പുകളിലെ ജീവനക്കാർക്ക് പ്രത്യേക പരിഗണനയോടെ ചികിത്സ നൽകാൻ തയാറാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7