വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ചതുമായി ബന്ധപ്പെട്ട് ഈജിപ്ത് പൗരൻ കുവൈത്തിൽ അറസ്റ്റിലായി. ഡോക്ടറുടെ അറിവോ സമ്മതമോ കൂടാതെ അദ്ദേഹത്തിന്റെ സീൽ ഉപയോഗിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകി പണം സമ്പാദിച്ചതാണ് ഇയാളുടെ പേരിൽ ചുമത്തിയ കുറ്റം.
അന്വേഷണത്തിനായി രൂപവത്കരിച്ച പ്രത്യേകസംഘം ആവശ്യക്കാരനെന്ന നിലയിൽ ഇയാളെ സമീപിച്ച് വ്യാജ രേഖയുണ്ടാക്കിക്കുകയും കൈമാറുമ്പോൾ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രാജ്യത്തിന്റെ സുരക്ഷ സംവിധാനത്തെ അട്ടിമറിക്കാനോ നിയമം ലംഘിക്കാനോ ശ്രമിക്കുന്ന ആരെയും വെറുതെവിടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7