കുവൈറ്റിൽ പെട്രോൾ വിലയിൽ മാറ്റം. ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ അൾട്രാ 98 ഒക്ടേൻ ഗ്യാസോലിൻ വില ലിറ്ററിന് 200 ഫിൽസായി കുറയ്ക്കുമെന്ന് സ്റ്റേറ്റ് സബ്‌സിഡി അവലോകനം ചെയ്യുന്ന കമ്മിറ്റി പ്രഖ്യാപിച്ചു. 2024 ഒക്‌ടോബർ 1 മുതൽ ഡിസംബർ 31 വരെ പ്രാബല്യത്തിൽ വന്ന ലിറ്ററിന് 205 ഫിൽസ് എന്ന മുൻ നിരക്കിൽ നിന്ന് നേരിയ കുറവ് വന്നിട്ടുണ്ട്. പ്രീമിയം 91 ഒക്‌ടെയ്ൻ ഗ്യാസോലിൻ ലിറ്ററിന് 85 ഫിൽസ്, സ്‌പെഷ്യൽ 95 ഒക്‌ടെയ്ൻ 105 ഫിൽസ്, ഡീസൽ, മണ്ണെണ്ണ എന്നിവ ലിറ്ററിന് 115 ഫിൽസ് എന്നിങ്ങനെ മറ്റ് ഇന്ധനങ്ങളുടെ വിലയും നിജപ്പെടുത്തിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Home
Uncategorized
കുവൈറ്റിൽ പെട്രോൾ വിലയിൽ മാറ്റം