കുടുംബത്തെ കാണാൻ കൊതിയുണ്ടായിട്ടും മുറുകിയ നിയമക്കുരുക്കുകൾക്ക് മുന്നിൽ നിസ്സഹായനായി നിന്ന പഞ്ചാബ് സ്വദേശി ഒടുവിൽ നാട്ടിലെത്തിയത് ചേതനയറ്റ ശരീരമായി. കോടതിയുൾപ്പെടെ വിവിധ വകുപ്പുകളിലും ജോലി ചെയ്ത കമ്പനിയിലും കേസുകൾ ഒന്നിന് മീതെ ഒന്നായി നിന്ന പഞ്ചാബ് സ്വദേശി മുഖ്താറിെൻറ (37) മൃതദേഹമാണ് ഉറ്റവരുടെ അടുത്തെത്തിയത്. മുഖ്താറിെൻറ മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ഇന്ത്യൻ എംബസിയിൽ വിവരമറിയിച്ച ശേഷം താമസരേഖയായ ഇഖാമയിൽ നിന്ന് ലഭിച്ച സ്‌പോൺസറുടെ പേര് ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ ദമ്മാമിലെ ഒരു മാൻപവർ കമ്പനിയിലാണ് എത്തിപ്പെട്ടത്. കമ്പനിയുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് മരണ വിവരമറിയിച്ചപ്പോൾ ഇദ്ദേഹം അവരുടെ സ്‌പോൺസർഷിപ്പിലായിരുന്നെങ്കിലും ആറു വർഷം മുമ്പ് ഒളിച്ചോടിയതാണെന്നാണ് അധികൃതർ പറഞ്ഞത്. കമ്പനിക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും അറിയിച്ചു. കുടുംബത്തിെൻറയും സുഹൃത്തുക്കളുയും വിവരങ്ങൾ ലഭിച്ചാൽ മറ്റു കാര്യങ്ങൾ പൂർത്തിയാക്കാമെന്ന് സിദ്ദീഖ് മറുപടി കൊടുത്തെങ്കിലും ആ വിവരങ്ങളൊന്നും കമ്പനി രേഖകളില്ലെന്നാണദ്ദേഹം പറഞ്ഞത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn