വഫ്റ ക്യാമ്പ് സൈറ്റിൽ ഏഷ്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. നാൽപതുകാരനായ ഏഷ്യൻ പ്രവാസിയെയാണ് ടെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ ടെന്റിനുള്ളിൽ ഒരാളെ ചലനമറ്റ നിലയിൽ കണ്ടതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻ റൂമിന് വിവരം ലഭിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn