കുവൈറ്റ് സന്ദർശനത്തിനൊരുങ്ങി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഡിസംബർ 21 ന് ആണ് മോദി കുവൈറ്റിലെത്തുന്നത്. അടുത്ത ആഴ്ചയിൽ നിശ്ചയിച്ചിരിക്കുന്ന സൗദി അറേബ്യൻ സന്ദർശനത്തിന് ഇടയിലാണ് മോദി കുവൈറ്റിലെത്തുക. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടേ കുവൈത്ത് ഭരണ നേതൃത്വവുമായി ചർച്ച നടത്തുന്ന അദ്ദേഹം വൈകീട്ട് ഹവല്ലിയിലെ കോർടിയാർഡ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. കൂടാതെ ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ ക്യാമ്പുകളും പ്രധാന മന്ത്രി സന്ദർശിക്കും. കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദർശിച്ച കുവൈത്ത് വിദേശ കാര്യ മന്ത്രി അബ്ദുള്ള യഹിയ കുവൈത്ത് സന്ദർശിക്കുന്നതിനുള്ള ക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് കൈമാറിയിരുന്നു. 43 വർഷത്തിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദർശനം. 1981 ലാണ് ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കുവൈത്ത് സന്ദർശിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn