കുവൈത്തിൽ സ്‌പോൺസർമാരുടെ പൗരത്വം റദ്ദായി; വിസ പുതുക്കാനോ മാറ്റാനോ ആവാതെ ആശങ്കയിലായി പ്രവാസികൾ

കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ പൗരത്വ പരിശോധനകളും തുടർന്നുള്ള പൗരത്വം റദ്ദാക്കലും പുരോഗമിക്കവെ, പ്രതിസന്ധിയിലായത് നൂറുകണക്കിന് പ്രവാസികൾ. പൗരത്വം റദ്ദാക്കപ്പെട്ട കുവൈത്തികളുടെ നേരിട്ടുള്ള സ്‌പോൺസർഷിപ്പിലോ അവരുടെ കമ്പനി വിസയിലോ ജോലി ചെയ്യുന്ന പ്രവാസികളാണ് എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായത്. പൗരത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് തങ്ങളുടെ സ്‌പോൺസറുടെ ഫയലുകൾ മരവിപ്പിക്കപ്പെട്ടതോടെ വിസ പുതുക്കൽ, ട്രാൻസ്ഫർ ചെയ്യൽ, കാൻസൽ ചെയ്യൽ തുടങ്ങി ഒരു നടപടിക്രമവും നടത്താനാവാതെ ആശങ്കയിലാണ് അവരുടെ കീഴിലുള്ള പ്രവാസികൾ.പൗരത്വം റദ്ദാക്കാനുള്ള തീരുമാനങ്ങളിൽ പേരുകൾ ഉൾപ്പെട്ട വ്യക്തികൾക്കുള്ള പ്രതിമാസ ദേശീയ തൊഴിൽ പിന്തുണ താൽക്കാലികമായി നിർത്തിവച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അനധികൃത താമസക്കാർക്കായുള്ള സെൻട്രൽ ഏജൻസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. തൊഴിൽ പിന്തുണ ലഭിക്കണമെങ്കിൽ ഗുണഭോക്താക്കൾ കുവൈറ്റ് പൗരൻമാരായിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ഇവരുടെ പൗരത്വം റദ്ദാക്കപ്പെടുന്നതോടെ ഈ നിബന്ധന പാലിക്കാത്ത സ്ഥിതി വരുന്നതോടെയാണ് ഇവർക്കുള്ള സഹായങ്ങളും പിൻവലിക്കപ്പെടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version