ഗൾഫിൽ ഇരുന്ന് സ്വന്തം വീട്ടിലെ സിസിടിവി നോക്കിയ വീട്ടുടമ ഞെട്ടി. സിസിടിവി മറയ്ക്കാൻ ശ്രമിക്കുന്ന മോഷ്ടാക്കളെയാണ് ദൃശ്യങ്ങളിൽ കണ്ടത്. വീട്ടുടമസ്ഥന്റെ കൃത്യമായ ഇടപെടലിൽ പ്രതികൾ പിടിയിലായി. ആലുവ പറവൂർ കവലയിൽ നസീറിന്റെ വീട്ടിൽ മോഷണം നടത്തിയവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമായിരുന്നു. ഇതോടെ നസീർ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് അയച്ച് കൊടുക്കുകയായിരുന്നു. കഴിഞ്ഞ 22 ന് പുലർച്ചെയാണ് മോഷണം നടന്നത്. പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 3 പേരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മറ്റ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിൽ നിന്നും 2 വളകളാണ് നഷ്ടപ്പെട്ടത്. ആലുവ യു സി കോളേജിന് സമീപം മില്ലുംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന കോതമംഗലം അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബൈജു , പുതുച്ചേരി സ്വദേശി രഞ്ജിത് കുമാർ എന്നിവരേയും പ്രായപൂർത്തിയാകാത്ത സമീപവാസിയേയുമാണ് ആലുവ പൊലീസ് പിടികൂടിയത്. ഈ മാസം 21ന് പുലർച്ചെയാണ് പറവൂർ കവലയിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. പരിസരവാസിയായ പ്രായപൂർത്തിയാകാത്ത ആളാണ് വീടും പരിസരവും ഇവർക്ക് കാണിച്ചുകൊടുത്തത് .മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നു.സ്വർണ്ണം ആലുവയിലെ ഒരു സ്ഥാപനത്തിൽ വിറ്റതിന് ശേഷം പണം രണ്ടുപേരെയും കൂടി വീതിച്ചെടുത്തു. ലഹരി വസ്തുക്കൾ വാങ്ങുന്നതിനും ആഡംബര ജീവിതത്തിനും ആണ് ഇവർ ഈ പണം നിയോഗിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. വിവേകിനും രഞ്ജിത്തിനും സമാന സ്വഭാവമുള്ള പത്തോളം കേസുകളുണ്ട്. വിവേക് മയക്കുമരുന്ന് കേസിലും പ്രതിയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn