ഇന്റർനെറ്റ് വേഗതയിൽ ആ​ഗോളതലത്തിൽ കുവൈത്ത് മൂന്നാമത്

ആഗോള തലത്തിൽ ഇന്റർ നെറ്റ് വേഗതയിൽ കുവൈത്തിനു മൂന്നാം സ്ഥാനം. 2024 ഒക്ടോബറിൽ പുറത്തിറക്കിയ ആഗോള “സ്പീഡ്ടെസ്റ്റ്” സൂചിക പ്രകാരമാണ് കുവൈത്ത് ഈ നേട്ടം കൈവരിച്ചത്. ഇത് പ്രകാരം മൊബൈൽ ഫോണുകൾ വഴിയുള്ള ഇൻ്റർനെറ്റ് വേഗതയിൽ ആഗോളതലത്തിലും അറബ് ലോകത്തും കുവൈത്ത് മൂന്നാം സ്ഥാനത്താണ്. കുവൈത്തിൽ മൊബൈൽ ഫോൺ വഴിയുള്ള ഇന്റർ നെറ്റ് വേഗത ശരാശരി 258.51 Mbit/s ആണ്. അതേസമയം ശരാശരി വേഗതയിൽ യുഎഇ യാണ് ഒന്നാം സ്ഥാനത്ത്.. 428.53 Mbit/s യു ഏ ഈ യിലെ ഇന്റർ നെറ്റ് വേഗത. മൊബൈൽ ഫോൺ വഴിയുള്ള ഇൻ്റർനെറ്റ് സേവന ലഭ്യതയിൽ 356.7 മെഗാബിറ്റ്/സെക്കൻഡ് വേഗതയുമായി , ആഗോളതലത്തിലും അറബ് ലോകത്തും ഖത്തർ ആണ് രണ്ടാം സ്ഥാനത്ത്. അറബ് മേഖലയിൽ സൗദി അറേബ്യ,, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളും ഇന്റർ നെറ്റ് വേഗതയിൽ മുന്നിൽ നിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy