കുവൈറ്റില്‍ റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ – സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റിന്റെ പ്രതിവാര യോഗമാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്.കുവൈറ്റിലെ റസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റു താമസ ഇടങ്ങളിലുമുള്ള വ്യാപാരം നിരോധിക്കുക, വിദേശികളെ നാടുകടത്തുകയും പുറത്താക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിശ്ചയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള വിദേശികളുടെ താമസാവകാശം സംബന്ധിച്ച കരട് ഉത്തരവിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കരട് നിയമത്തില്‍ 36 ആര്‍ട്ടിക്കിളുകള്‍ അടങ്ങിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn