ഞെട്ടിക്കുന്ന സമ്മാനതുക, വിശ്വസിക്കാനാവാതെ മലയാളി; ബി​ഗ് ടിക്കറ്റിലൂടെ ലഭിച്ചത് 46 കോടി രൂപ

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്നലെ (ഞായറാഴ്ച) ഭാ​ഗ്യം തേടിയെത്തിയത് മലയാളിക്ക്. ഞെട്ടിക്കുന്ന സമ്മാനത്തുകയായ 46 കോചി രൂപയാണ് (20 ദശലക്ഷം ദിർഹം) മലയാളിക്ക് സമ്മാനമായി ലഭിച്ചത്. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് അധിക‍ൃതർ പറഞ്ഞു. തന്റെ വിജയത്തെ കുറിച്ച് സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടത്. കേട്ടപ്പാടെ വിശ്വസിക്കാനായില്ല. ഷോ അവതാരകരായ റിച്ചഡിൽ നിന്ന് ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്, പ്രിൻസ് ലോലശ്ശേരി പറഞ്ഞു. എട്ട് വർഷമായി പ്രിൻസ് ഷാർജയിൽ താമസിക്കുന്നു. ഒക്‌ടോബർ 4നാണ് 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക തന്‍റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന്
പ്രിൻസ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy