കുവൈത്തിൽ ഐസ് ക്രീം റിക്ഷകളുടെ ലൈസൻസുകൾ പുതുക്കി നൽകുന്നത് നിർത്തി വെക്കാൻ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയം,പബ്ലിക് ഫുഡ് അതോറിറ്റി മുതലായ ഏജൻസികളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.മുനിസിപ്പാലിറ്റി മന്ത്രി അബ്ദുൾ ലത്തീഫ് അൽ മിഷാരിയുടെ ഓഫീസിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ,ഡയരക്ടർ ബോർഡ് ചെയർമാൻ, ഡയറക്ടർ ജനറൽ എന്നിവരുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഐസ്ക്രീം റിക്ഷകളുടെ മോശം അവസ്ഥയെക്കുറിച്ചും ആരോഗ്യ, സാമൂഹിക, സുരക്ഷാ രംഗത്ത് ഇവർ ഉയർത്തുന്ന ഭീഷണികളെ കുറിച്ചും യോഗം ചർച്ച ചെയ്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn