കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന ദമ്പതികൾ പൊലീസിൻ്റെ പിടിയിലായി. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പിടിയിലായത്. വ്യാഴാഴ്ചായണ് സംഭവം. ലുലു മാളിൽ എത്തിയ 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ ഒന്നേകാൽ പവൻ സ്വർണ്ണമാലയാണ് പ്രതികൾ പിടിച്ചുപറിച്ചത്. ലുലു മാളിലെ തിരക്കിനിടയിൽ ആളുകളുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയ പ്രതികൾ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. പിന്നീട് ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. ശേഷം കുട്ടിയുടെ ഉമ്മയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ കസബ പൊലീസ് ലുലു മാളിലെയും റെയിൽവേ സ്റ്റേഷനിലെയും നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ മുൻപും പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളാണ്. നഷ്ടപ്പെട്ട സ്വർണ്ണമാല പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കാസർകോട് പടന്നയിൽ വെച്ചാണ് കോഴിക്കോട് സിറ്റി പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് ഇവരെ പിടികൂടിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Home
Kuwait
ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണ്ണമാല കവർന്നു; ദമ്പതികൾ പിടിയിൽ
Related Posts
