കുവൈറ്റ് സര്‍ക്കാരിന്‍റെ ഔദ്യോഗിക ഏകീകൃത സര്‍ക്കാര്‍ പ്ലാറ്റ്ഫോമാണ് സഹല്‍. അറബി ഭാഷയില്‍ സഹല്‍ എന്നാല്‍ എളുപ്പം എന്നാണര്‍ഥം. സഹല്‍ പ്ലാറ്റ്‌ഫോം ഉപയോഗം പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ അതിന്‍റെ ഇംഗ്ലീഷ് പതിപ്പ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് അധികൃതര്‍. സഹല്‍ ആപ്പിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പുള്ളത്. ഇംഗ്ലീഷ് പതിപ്പ് ഉടന്‍ വരുന്നുവെന്ന് പറയുന്ന പോസ്റ്റില്‍ പക്ഷെ, കൃത്യമായി തീയതി വെളിപ്പെടുത്തിയിട്ടില്ല.പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി ലഭ്യമാക്കുന്നതില്‍ അറബി ഭാഷയില്‍ മാത്രമുള്ള സഹല്‍ ആപ്പ് പ്രധാന പങ്കാണ് വഹിക്കുന്നത്. എന്നിരുന്നാലും, അറബ് സംസാരിക്കാത്ത നിരവധി ആളുകള്‍ക്ക്, പ്രത്യേകിച്ച് കുവൈറ്റിലെ വലിയ പ്രവാസി സമൂഹത്തിലെ പലര്‍ക്കും ആപ്പ് സുഗമമായി ഉപയോഗിക്കുന്നതില്‍ ഭാഷ ഒരു തടസ്സമായി മാറാറുണ്ട്. ഇത് ആപ്പിലെ സേവനങ്ങള്‍ പൂര്‍ണമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുവെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ആപ്പിന്‍റെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇറക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn