പുതിയ അക്കാദമിക വര്‍ഷാരംഭത്തോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യ പരിശോധനാ രജിസ്‌ട്രേഷനുകള്‍ക്ക് തിരക്കേറിയതോടെ പരിശോധയ്ക്ക് വിപുലമായ സൗകര്യമൊരുക്കി കുവൈറ്റ് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രാലയത്തിലെ സ്‌കൂള്‍ ആരോഗ്യ വകുപ്പ് പുതിയ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിശോധനകള്‍ക്കായി സേവനങ്ങള്‍ വിപുലീകരിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. വഫാ അല്‍-കന്ദരി അറിയിച്ചു.ഇന്ന് ആരംഭിക്കുന്ന അധ്യയന വര്‍ഷത്തേക്ക് കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് ഉറപ്പാക്കുന്നതിന് ഈ ആരോഗ്യ പരിശോധനകള്‍ നിര്‍ണായകമാണെന്ന് ഡയരക്ടര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ ചെയ്ത സിവില്‍ ഐഡി വിലാസങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്ലിനിക്കുകളില്‍ പരിശോധന നടത്തുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0