കുവൈത്ത് സിറ്റി കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ ഹമദ് അൽ സബാഹ് (82) അന്തരിച്ചു. 1942ൽ ജനിച്ച ഷെയ്ഖ് ജാബർ മുബാറക് 1968ലാണ് പൊതുസേവന രംഗത്തേക്ക് കടന്നുവരുന്നത്. 2011 മുതൽ 2019 വരെ കുവൈത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.2011 നവംബറിൽ അദ്ദേഹം കുവൈത്തിന്റെ പ്രധാന മന്ത്രിയായി നിയമിതനായി. കുവൈത്തിന്റെ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും നീണ്ട 8 വർഷം രാജ്യത്തെ നയിച്ച അദ്ദേഹം 2019ൽ രാജിവെക്കുന്നത് വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0