അഞ്ച് വര്‍ഷത്തെ നിരോധനത്തിന് ശേഷം ഉപഭോക്തൃ സാധനങ്ങളുടെ ഡെലിവറി സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന ബിസിനസുകള്‍ക്ക് വിലക്ക് കുവൈറ്റ് നീക്കിയതായി റിപ്പോര്‍ട്ട്. കുവൈറ്റ് വാണിജ്യ – വ്യവസായ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഡെലിവറി ബിസിനസ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷകളുടെ പ്രവാഹം തന്നെ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ലൈസന്‍സ് നല്‍കുന്നതിനുള്ള നിരോധനം നീക്കിയതിന്റെ ആദ്യ ദിവസം തന്നെ കണ്‍സ്യൂമര്‍ ഡെലിവറി കമ്പനികള്‍ സ്ഥാപിക്കുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് 1,700 ലധികം അപേക്ഷകള്‍ ലഭിച്ചതായാണ് വിവരം. ഈ മാസം അവസാനമാവുന്നതോടെ അപേക്ഷകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. അപ്പോഴേക്കും ലൈസന്‍സ് അപേക്ഷകളുടെ എണ്ണം 40,000 മുതല്‍ 50,000 വരെ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0