കുവൈറ്റ് എൻജിനീയറിങ് അസോസിയേഷൻ അക്രഡിറ്റേഷൻ റദ്ദാക്കി; പ്രവാസികളുടെ യോഗ്യത പരിശോധനയ്ക്ക് ബദൽ സംവിധാനം

എൻജിനീയറിങ് ബിരുദധാരികളായ പ്രവാസികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അവയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കുവൈറ്റ് ലേബര്‍ അതോറിറ്റി തീരുമാനം എടുത്തതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് എൻജിനീയറിങ് അസോസിയേഷനുമായി 2018ല്‍ ഒപ്പുവെച്ച ധാരണാപത്രം കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അതോറിറ്റി സ്രോതസ്സുകളെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.അസോസിയേഷന്റെ അക്രഡിറ്റേഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് തൊഴിലുടമകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന് ലഭിച്ച പരാതികളാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം എൻജിനീയറിങ് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന, അക്രഡിറ്റേഷന്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അസോസിയേഷനെ കുറിച്ച് ഏത് വിധത്തിലുള്ള പരാതികളാണ് ഉയര്‍ന്നുവന്നത് എന്നകാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ അക്രഡിറ്റേഷന്‍ ചുമതല കുവൈറ്റ് എൻജിനീയറിങ് അസോസിയേഷനില്‍ നിന്ന് മാറ്റിയെങ്കിലും പകരം ഏത് ഏജന്‍സിയെ ചുമതല ഏല്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതോസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ ജോലി ചെയ്യാന്‍ സാധ്യതയെന്നും പത്രം ചൂണ്ടിക്കാട്ടി. അത് ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയിലും വിദ്യാഭ്യാസ ബിരുദങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളെ കുറിച്ച് ധാരണയുള്ള വിഭാഗം എന്ന നിലയിലുമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ നല്‍കുന്ന വിദ്യാഭ്യാസ ബിരുദങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കാനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി നടപടികള്‍ കൈക്കൊള്ളാനും കുവൈറ്റ് അടുത്തിടെ നടപടികള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജീവനക്കാരുടെയും 2000 മുതല്‍ നേടിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് വ്യാജ ബിരുദങ്ങള്‍ കണ്ടെത്തുന്നതിനാണ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയവും സിവില്‍ സര്‍വീസ് കമ്മീഷനും അടുത്തിടെ നീക്കം ആരംഭിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version