കുവൈത്തിൽ ഉത്പാദന തിയതികളിൽ കൃത്രിമം കാണിച്ച കടക്കെതിരെ നടപടി
കുവൈത്തിൽ ഉത്പാദന തിയതികളിൽ മാറ്റം വരുത്തി ഉത്പന്നങ്ങൾ വിറ്റഴിച്ചുപോന്ന കട വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി . വാഹനങ്ങളുടെ ടയറുകളിൽ രേഖപ്പെടുത്തിയ യഥാർത്ഥ ഉല്പാദന തിയതിയിൽ കൃത്രിമം നടത്തി ഉപയോഗിക്കാനുള്ള കാലപരിധി നീട്ടി കൊടുത്തുകൊണ്ടിരുന്ന കടക്കെതിരെയാണ് നടപടി . രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് മന്ത്രാലയത്തിലെ പ്രത്യേക സംഘം കടയിൽ പരിശോധനക്കെത്തിയത് .വാഹനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന സുപ്രധാന ഉൽപ്പന്നങ്ങളിലൊന്നാണ് ടയർ .ഇത്തരം നിയമവിരുദ്ധ നടപടികൾ അംഗീകരിക്കില്ലെന്നും സ്ഥാപനങ്ങൾ ഗുണനിലവാര മാനദണ്ഡങ്ങളും അംഗീകൃത സാങ്കേതിക സവിശേഷതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി .
Comments (0)