കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കെ 10 ലക്ഷത്തോളം പേർ ഇനിയും വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താൻ ബാക്കി. ഏകദേശം എട്ടുലക്ഷം കുവൈറ്റ് പൗരൻമാർ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കി. ഇനി 1.75 ലക്ഷത്തോളം പൗരന്മാരാണ് ബാക്കിയുള്ളത്. അതേസമയം, പ്രവാസികളിൽ ഇതിനകം 10.68 ലക്ഷം പേർ ഇതിനകം രജിസ്റ്റർ ചെയ്‌തെങ്കിലും എട്ടു ലക്ഷത്തോളം പേർ ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ടെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റിലെ പേഴ്സണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗ് ജനറൽ നായിഫ് അൽ മുതൈരി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0