കുവൈത്തിൽ വീട്ടുപകരണം വിലക്കുറവിൽ നൽകാമെന്ന് വാട്സ്ആപ്പ് സന്ദേശം; വിശ്വസിച്ച് പ്രവാസി യുവതി; വൻതുക പറ്റിച്ചു

വീട്ടുപകരണങ്ങൾ വിലക്കുറവിൽ നൽകാമെന്ന വാട്സ്ആപ്പ് സന്ദേശം വിശ്വസിച്ച് ഇടപാട് നടത്തിയ കുവൈത്തിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 210 ദിനാർ. സാധനം ഡെലിവറി ചെയ്യുമ്പോൾ പണം നൽകാമെന്ന ധാരണയിൽ 20 ദിനാർ വിലയുള്ള സാധനങ്ങൾ വാങ്ങാനായിരുന്നു യുവതി ശ്രമിച്ചത്. എന്നാൽ ആദ്യം 500 ഫിൽസിന്റെ ചെറിയ പെയ്മെന്റ് നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ അക്കൗണ്ടിൽനിന്ന് 209.800 ദിനാർ പിൻവലിക്കപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയെതുടർന്ന് വ്യാജരേഖ ചമയ്ക്കൽ, കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങൾ പ്രകാരമുള്ള കേസ് വാണിജ്യകാര്യ പ്രോസിക്യൂഷന് കൈമാറി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *