കുവൈത്തിൽ പിക്‌നിക് സീസൺ ആരംഭിച്ചതോടെ രാജ്യത്തെ റോഡുകളിൽ ഗതാഗതം വർധിച്ചു. ഇതോടൊപ്പം ഗതാഗത നിയമലംഘനങ്ങളും വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി ഗതാഗത വകുപ്പ് രംഗത്ത്.
അനധികൃത കുടിയേറ്റക്കാരുടെ ബോട്ടു മുങ്ങി; ഗർഭിണി ഉൾപ്പെടെ 12 പേർ മരിച്ചു; 50 പേരെ രക്ഷപ്പെടുത്തി
രാത്രികാലങ്ങളിൽ അമിത വേഗതയിലും അശ്രദ്ധയായും വാഹനം ഓടിക്കുന്നവരെയാണ് പ്രധാനമായും ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ചയിൽ മാത്രം 56,332 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 53 വാഹനങ്ങളും 57 മോട്ടർ സൈക്കിളുകളും കണ്ടുകെട്ടുകയും 920 അപകടങ്ങൾ സംഭവിക്കുകയും ചെയ്തു. അപകടങ്ങളിൽ 181 പേർക്ക് പരുക്കേറ്റു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0