കുവൈത്തിൽ കൊലക്കേസ് പ്രതികളായ ഒരു സ്ത്രീ ഉൾപ്പെടെ 6 പേരുടെ വധശിക്ഷ നടപ്പാക്കി.വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കുവൈത്ത് സെൻട്രൽ ജയിലിൽ ആറ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ചോരപ്പണം നൽകാൻ തയ്യാറായതിനെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ഇന്ന് വധ ശിക്ഷ നടപ്പിലാക്കാനിരുന്ന ഒരു സ്വദേശി വനിതയുടെ ശിക്ഷ അവസാന നിമിഷം റദ്ധാക്കി. വധിക്കപ്പെട്ടവരിൽ മൂന്ന് കുവൈറ്റ് പൗരന്മാരും രണ്ട് ഇറാനികളും ഒരു പാകിസ്ഥാനിയും ഉൾപ്പെടുന്നു. എല്ലാ നിയമ നടപടികളും പൂർത്തിയായെന്ന് അധികാരികൾ ഉറപ്പുവരുത്തിയ ശേഷമായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. കഴിഞ്ഞ വർഷം ജൂലായ് 27 നാണ് രാജ്യത്ത് അവസാനമായി 5 പേരുടെ വധ ശിക്ഷ നടപ്പിലാക്കിയത്.കൊലപാതകം,മയക്ക് മരുന്ന് കച്ചവടം,രാജ്യദ്രോഹം മുതലായ ഗുരുതരമായ കുറ്റകൃത്യങ്ങൾക്കാണ് കുവൈത്തിൽ വധശിക്ഷ വിധിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0