കുവൈത്തിൽ സ്വർണ്ണത്തിന്റെയും മറ്റ് വിലകൂടിയ ലോഹങ്ങളുടെയും ആഭരണങ്ങളുടെയും വിൽപ്പനയിലും കൈമാറ്റത്തിലും ശക്തമായ നിരീക്ഷണമേർപ്പെടുത്തി വാണിജ്യ മന്ത്രാലയം . വാണിജ്യ വിപണന മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലും തൂക്കത്തിലും കൃതൃമം കാണിച്ച് ഉപഭോക്താവ് പറ്റിക്കപെടാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. വാണിജ്യ നിയന്ത്രണ വകുപ്പും പ്രഷ്യസ് മെറ്റൽസ് വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത സംഘം സ്വർണ വിപണിയിൽ തുടർച്ചയായ പരിശോധനകൾ സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കടയിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ ഇൻവോയ്‌സ് വാങ്ങാനും തൂക്കം , കാലിബർ, മൂല്യം എന്നിവ പരിശോധിക്കാനും ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32