ബയോമെട്രിക് രജിസ്‌ട്രേഷൻ നടപടികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാത്ത സ്വദേശികൾക്കും പ്രവാസികൾക്കും മുന്നറിയിപ്പുമായി കുവൈറ്റ് അധികൃതർ. നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയിൽ നിയമം പാലിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ കുവൈറ്റ് സെൻട്രൽ ബാങ്കിന് നിർദ്ദേശം നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റ് പൗരൻമാർക്ക് ഈ മാസം 30 ആണ് ബയോമെട്രിക് പൂർത്തീകരിക്കാനുള്ള അവസാന തിയതി. പ്രവാസികൾക്ക് ഡിസംബർ വരെ സമയമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0