മലപ്പുറത്ത് വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ശുചിമുറിയിൽ മരിച്ച നിലയിലാണ് ജിബിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പിന്നീട് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിബിന്‍റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.ദുബയിലാണ് ജോലി ചെയ്തിരുന്ന ജിബിന്‍ നാലുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ജിബിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അടക്കം പോലിസ് പരിശോധിക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32