റിയാദിൽ സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്‍റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
വ്യാഴാഴ്ച രാവിലെയാണ് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുറഹ്മാന്‍റെ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീംകോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
