കുവൈത്തിൽ അധികൃതർ സുരക്ഷാപരിശോധന ശക്തമാക്കി . രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടന്ന പരിശോധനയിൽ കഴിഞ്ഞ ദിവസങ്ങളിൽ 2771 പേരെ അറസ്റ്റ് ചെയ്തു. 565 പേരെ നിയമലംഘനങ്ങളെ തുടർന്നും 404 പേരെ റെസിഡൻസി നിയമം ലംഘിച്ചതിനും അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മദ്യം എന്നിവ കൈവശം വെച്ചതിന് 114 പേരെയും പിടികൂടി. ട്രാഫിക് നിയമലംഘനങ്ങളെ തുടർന്ന് 41 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമലംഘകരെ കണ്ടെത്തി ഡിപോർട്ടേഷൻ സെന്ററുകളിലേക്ക് മാറ്റുകയും നാടുകടത്തുകയുമാണ്. ഇത്തരത്തിൽ നാട്ടിലേക്ക് അയക്കുന്നവർക്ക് പിന്നീട് കുവൈത്തിൽ പ്രവേശിക്കാനാകില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0