കുവൈറ്റിലെ അന്തരീക്ഷ താപനില 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തെ വൈദ്യുതി ലോഡ് സൂചിക വീണ്ടും നിര്‍ണായക ഓറഞ്ച് സോണിലേക്ക് എത്തിയതായി അധികൃതര്‍ അറിയിച്ചു. 16,681 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്.കടുത്ത ചൂട് വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ വര്‍ധനവിന് കാരണമായതായി അധികൃതര്‍ അറിയിച്ചു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം റെക്കോഡ് നിരക്കിലെത്തുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ പാര്‍പ്പിട മേഖലകളിലും ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്തണമെന്ന് കുവൈറ്റിലെ വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജം മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32