കുവൈത്തിലെ മയക്കുമരുന്നു കേന്ദ്രത്തില്‍ റെയിഡിനെത്തിയ ഉദ്യോസ്ഥര്‍ക്കെതിരേ വെടിവെയ്പ്പ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് മയക്കുമരുന്ന് സംഘം തുരുതുരെ വെടിയുതിര്‍ത്തത്. ജഹ്റ ഗവര്‍ണറേറ്റിലെ ഫാമിലായിരുന്നു ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് റെയിഡിനെത്തിയത്.അക്രമികളെ പ്രതിരോധിക്കാന്‍ തിരിച്ചു വെടിവച്ച പോലിസ് സംഘം മയക്കുമരുന്ന് മാഫിയയിലെ കണ്ണികളെന്ന് സംശയിക്കുന്ന 2 പേരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റു 2 പേര്‍ വെടിവെയ്പ്പിനിടെ രക്ഷപ്പെട്ടതായും കുറ്റവാളികളെ പിടികൂടാന്‍ തെരച്ചില്‍ തുടരുകയാണെന്നും കുവൈത്ത് പോലിസ് വ്യക്തമാക്കി.
Home
Uncategorized
കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയിഡ്, വെടിവെയ്പ്പ്: രണ്ടുപേർ അറസ്റ്റിൽ
Related Posts
