ബി​ഗ് ടിക്കറ്റ് പ്രതിദിന ഇ – ഡ്രോയിൽ ഭാഗ്യസമ്മാനം നേടി 4 പേർ; ഭാഗ്യശാലികളിൽ മലയാളിയും

ബി​ഗ് ടിക്കറ്റ് പ്രതിദിന ഇ – ഡ്രോയിൽ 50,000 ദിർഹം നേടി നാല് പേർ. ഇറാൻ, ജോർദാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് 50,000 ദിർഹം സമ്മാനം ലഭിച്ചത്. ഇറാനിൽ നിന്നുള്ള ആർക്കിടെക്റ്റ് ഷെർമിൻ സാബെർഹൊസൈനിക്ക് ഇൻസ്റ്റ​ഗ്രാമിൽ പരസ്യം കണ്ടാണ് നറുക്കെടുപ്പിൽ പങ്കാളിയായത്. സ്വന്തം ബിസിനസ് തുടങ്ങാൻ പണത്തിനായുള്ള അന്വേഷണത്തിലായിരുന്നു ഷെർമിൻ അപ്പോഴാണ് സമ്മാനത്തുക അറിയിച്ചുള്ള ഫോൺ കോൾ ലഭിക്കുന്നത്. ദുബായിൽ ജീവിതം കെട്ടിപ്പടുക്കാൻ ഈ തുക ഉപയോ​ഗിക്കുമെന്നാണ് ഷെർമിൻ പറയുന്നത്. ജോർദാൻ സ്വദേശിയായ അഹമ്മദ് ADNOC ജീവനക്കാരനായിരുന്നു. അബുദാബി വിമാനത്താവളത്തിൽ നിന്ന് സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ട്. തുക ഉപയോ​ഗിച്ച് കടം വീട്ടാനും ഭാര്യയ്ക്ക് സ്വർണം വാങ്ങാനുമാണ് ആ​ഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യക്കാരനായ ദുബായിൽ ഡ്രൈവർ ജോലി ചെയ്യുന്ന മുഹമ്മദ് അബ്ദുല്ലയാണ് 50000 ദിർഹം നേടിയ മൂന്നാമൻ. നാല് വർഷമായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെന്നും ഇത്തവണ സുഹൃത്തുക്കൾക്കൊപ്പമെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കൂട്ടുകാരുമായി തുക പങ്കുവയ്ക്കുമെന്ന് മുഹമ്മദ് പറയുന്നു. മീഡിയ സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന മലയാളിയായ അഷ്റഫ് അബ്ദുളിനാണ് ഭാ​ഗ്യ സമ്മാന തുക തേടിയെത്തിയത്. മൂന്നു വർഷമായി സ്ഥിരമായി സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കാറുണ്ട്. വിജയം അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ പ്രൊമോഷൻ ഓഫറിനെക്കുറിച്ച് പറയാനുള്ള കോൾ ആണെന്നായിരുന്നു കരുതിയത്. എന്നാൽ വിജയി ആണെന്നറിഞ്ഞപ്പോൾ ഞെട്ടിയെന്നും അദ്ദേഹം പറയുന്നു. തിരിച്ച് മൂന്ന് തവണ വിളിച്ച് ഉറപ്പിച്ചാണ് വിശ്വസിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version