കുവൈറ്റിലെ ആദ്യ മലയാളം റേഡിയോയിലൂടെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ആർ ജെ അന്തരിച്ചു. തിരുവനന്തപുരം തമലം കുഞ്ഞാലുമ്മൂട് ആലുംതറ ലൈൻ മരിയൻ അപാർട്മെന്റ്സിൽ താമസിക്കുന്ന ആർജെ ലാവണ്യ (രമ്യാ സോമസുന്ദരം– 41) ആണ് അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലേറെയായി റേഡിയോ രംഗത്തു പ്രവർത്തിക്കുന്ന ലാവണ്യ ക്ലബ് എഫ്എം, റെഡ് എഫ്എം, യുഎഫ്എം, റേഡിയോ രസം എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. ദുബായിലെ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയാണ്. കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. പിതാവ്: പരേതനായ സോമസുന്ദരം. മാതാവ്: ശശികല. മക്കള്‍: വസുന്ധര, വിഹായസ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32