കുവൈറ്റിൽ പ്രവാസികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട സമീപകാല പഠനങ്ങളെ ഉദ്ധരിച്ച് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ സ്വദേശികൾക്കിടയിലും അധികാരികൾക്കിടയിലും ഒരുപോലെ ആശങ്ക ഉയർത്തുന്നതായി പ്രവാസികളുടെ ഭാഗത്തുനിന്നുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.മയക്കുമരുന്ന് കടത്ത്, വിസ തട്ടിപ്പ്, വൈദ്യുതി- വാട്ടർ തുടങ്ങിയ യൂട്ടിലിറ്റി മീറ്ററുകളിൽ കൃത്രിമം കാണിക്കൽ, സർക്കാർ വസ്തുക്കളുടെ മോഷണം എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിലാണ് പ്രവാസികൾ ഏർപ്പെട്ടിരിക്കുന്നതെന്നാണ് പഠന റിപ്പോർട്ട്. ഇതിനു പുറമെ, പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ സ്വഭാവം പൊതു സുരക്ഷയെ അപകടപ്പെടുത്തുകയും അവ കൈകാര്യം ചെയ്യേണ്ടിവരുന്നതിലൂടെ പൊതു ഖജനാവുകൾക്ക് വലിയ നഷ്ടത്തിന് കാരണമാവുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32