ഗൾഫിൽ വാഹനാപകടത്തിൽ മലയാളിയടക്കം നാല്‌ പേർക്ക് ദാരുണാന്ത്യം

സൗദിയിലെ അൽബഹക്ക് സമീപം വാഹനാപകടത്തിൽ മലയാളിയടക്കം നാല്‌ പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഉത്തർ പ്രദേശ് സ്വദേശിയും മരിച്ചവരിലുണ്ട്. സുഡാൻ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച മറ്റു രണ്ടു പേർ. വാഹനം മറിഞ്ഞ് തീപിടിച്ചു. അൽബാഹ- തായിഫ് റോഡിലാണ് അപകടമുണ്ടായത്. ഇവന്‍റ് മാനേജ് സ്ഥാപനത്തിലെ ജോലിക്കാരായ ഇവർ പ്രോഗ്രാം കഴിഞ്ഞ് സാമഗ്രികളുമായി മടങ്ങി വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രി മോർച്ചറിയിൽ. മരിച്ച ജോയൽ തോമസിന്റെ മാതാവ് : മോളി. സഹോദരൻ : ജോജി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version