വിവിധ ഗൾഫ് രാജ്യങ്ങളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ അപകടങ്ങളിൽ മരിച്ചത് 647 ഇന്ത്യക്കാർ. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത്. 299 പേരാണ് 2023-24 കാലയളവിൽ ഇവിടെ മരിച്ചത്. യുഎഇ 107, ബഹ്റൈൻ 24, കുവൈത്ത് 91, ഒമാൻ 83, ഖത്തർ 43 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ അപകട മരണം. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. ബിഹാറിൽനിന്നുള്ള പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഗൾഫ് രാജ്യങ്ങളിലെ അപകട മരണങ്ങളുടെ കണക്കുകൾ മന്ത്രി പുറത്തുവിട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32