വയനാട്ടിൽ ദുരന്തത്തെത്തുടർന്ന് വീട് നഷ്ട്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് താമസിക്കാൻ താൽക്കാലിക വീടാവശ്യമുള്ളവർക്കായി വീട് കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്‍ഫോമൊരുക്കി ഒരുകൂട്ടം പ്രവാസികൾ. ‘supportwayanad.com’എന്ന പോർട്ടൽ വീടാവശ്യമുള്ളവരെയും വീട് നൽകാൻ തയാറുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കാനാണ് ശ്രമം. നാട്ടിൽ പ്രവാസികളുടേതുൾപ്പടെയുള്ള ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ലക്ഷ്യമിട്ടാണ് പോർട്ടൽ തുടങ്ങിയതെങ്കിലും വീട് നൽകാൻ സന്നദ്ധരായ ആർക്കും ഇത് ഉപയോഗപ്പെടുത്താം. സർക്കാർ സംവിധാനങ്ങളെക്കൂടി ഇതിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതൃത്വം നൽകിയ പ്രവാസികൾ പറഞ്ഞു. പോര്‍ട്ടൽ വഴി ഒഴിഞ്ഞ വീടുകൾ രജിസ്റ്റർ ചെയ്യാം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32