പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38) ദമ്മാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. ഉച്ചയ്ക്ക് 12നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി പോകുന്നതിന് എയർപോർട്ടിൽ എത്തിയ അദ്ദേഹം എമിഗ്രേഷനിൽ എത്തി പാസ്പോർട്ട് പരിശോധിച്ചപ്പോൾ എക്സിറ്റ് റീ എൻട്രി വിസ റെഡിയായിട്ടില്ലെന്ന് കണ്ടെത്തി. പുറത്തു പോയി സ്‌പോൺസറെ വിളിച്ച് റീ എൻട്രി ശരിയാക്കി വരാൻ എമിഗ്രേഷൻ ഓഫീസർ നിർദേശിച്ചതിനെ തുടർന്ന് പുറത്തേക്കിറങ്ങിയതായിരുന്നു ശിഹാബ്. ഇതിനിടയിൽ എയർപോർട്ടിൻറെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടിലേക്ക് വരുന്ന വിവരം ഇന്നലെ ഭാര്യയെ വിളിച്ചു അറിയിച്ചിരുന്നു.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI