ലാൻഡിംഗിനിടെ കുവൈത്ത് വിമാനത്താവളത്തിൽ പ്രവാസി യാത്രക്കാരി മരിച്ചു. ഒരു ഗൾഫ് രാജ്യത്തു നിന്നുള്ള വിമാനം കുവൈത്ത് എയർപോർട്ടിൽ ഇറങ്ങുന്നതിനിടെയാണ് സംഭവം. ഈജിപ്ഷ്യൻ യാത്രികയാണ് മരണപ്പെട്ടത്. മെഡിക്കൽ എമർജൻസി വിഭാഗത്തെ വിവരം അറിയിച്ചതോടെ വിമാനം എത്തിയപ്പോഴേക്കും ആംബുലൻസ് സജ്ജമായിരുന്നു.ഉടൻതന്നെ എയർപോർട്ട് ഡോക്ടർ എത്തി പരിശോധനയിൽ യുവതി മരിച്ചുവെന്ന് സ്ഥിരീകരിച്ചു. കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ഫോറൻസിക് മെഡിസിന് റഫർ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI