ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അവസാനവട്ടത്തിലേക്ക് കടക്കവെ 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം.ഇതിൽ 28 സീറ്റുകളിൽ എൻ.ഡി.എയും 30 ഇടത്ത് ഇൻഡ്യ സഖ്യവും ആറിടത്ത് മറ്റ് പാർട്ടികളുമാണ് മുന്നേറുന്നത്. ഇന്ത്യാ സഖ്യം വൻ വെല്ലുവിളിയാണ് എൻഡിഎയ്ക്ക് ഉയർത്തിയിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വോട്ടെണ്ണലിൽ 543 സീറ്റുകളിൽ 294 സീറ്റുകളിൽ എൻഡിഎ മുന്നേറുമ്പോൾ 232 സീറ്റുകളിൽ ഇന്ത്യാ സഖ്യം മുന്നേറുകയാണ്.എക്സിറ്റ് പോൾ ഫലങ്ങൾ നിഷ്പ്രഭമായ സാഹചര്യമാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണാൻ കഴിയുന്നത്.തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. യുപിയിൽ എസ് പി മുന്നിട്ട് നിൽക്കുന്നു. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj